സെക്രട്ടേറിയറ്റില്‍ തീപിടുത്തം; ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കും

സെക്രട്ടേറിയറ്റില്‍ ഫയലുകള്‍ മനപൂര്‍വം തീവെച്ച് നശിപ്പിച്ചു എന്നാരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നാളെ പ്രതിഷേധദിനം ആചരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധദിനം ആചരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലെ ഫയലുകള്‍ കത്തിച്ചതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍ പറഞ്ഞു. തീപ്പിടിച്ച സംഭവസ്ഥലം സന്ദര്‍ശിച്ച കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കന്‍മാരെ ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ഒരു പ്രകോപനവുമില്ലാതെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു എന്നും കേരളത്തില്‍ നടക്കുന്ന ഭരണകൂട ഭീകരതയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
Story Highlights – Secretariat fire; BJP will state-wide protest day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here