കോലിയും സച്ചിനും ഉൾപ്പെടെയുള്ളവരുടെ ബാറ്റ് റിപ്പയർ ചെയ്തിരുന്ന അഷ്റഫ് ഗുരുതരാവസ്ഥയിൽ; സഹായവുമായി സോനു സൂദ്

Sonu Sood Ashraf Bhai

ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കറും വിരാട് കോലിയും ഉൾപ്പെടെയുള്ളവരുടെ ബാറ്റ് റിപ്പയർ ചെയ്തിരുന്ന അഷ്റഫ് ചൗധരി എന്ന അഷ്റഫ് ഭായ് ബില്ലടക്കാൻ പോലും പണമില്ലാതെ ആശുപത്രിയിലെന്ന് റിപ്പോർട്ട്. നിരവധി ക്രിക്കറ്റ് താരങ്ങളുടെ ബാറ്റ് ഇദ്ദേഹം റിപ്പയർ ചെയ്തിരുന്നു എങ്കിലും ഒരാളും അഷ്റഫിനെ സഹായിക്കാൻ എത്തിയില്ല. എന്നാൽ, വിവരമറിഞ്ഞ ഹോളിവുഡ് താരം സോനു സൂദ് വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നാണ് വിവരം.

Read Also : ‘വിഷ് ചെയ്യാൻ ഈ വലിയ നഗരത്തിൽ ആരും ഉണ്ടായിരുന്നില്ല, അന്ന് ഞാൻ കരഞ്ഞു’ 22 വർഷം മുൻപുള്ള ജന്മദിനം ഓർത്ത് സോനു സൂദ്

അഷ്റഫ് ഭായ് എന്നറിയപ്പെടുന്ന അഷ്റഫ് ചൗധരി മുംബൈയിലെ മെട്രോ സിനിമക്ക് സമീപമാണ് തൻ്റെ കട നടത്തിയിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വൃക്കസംബന്ധമായ അസുഖങ്ങളുമായി അദ്ദേഹം മുംബൈയിലെ ആശുപത്രിയിൽ അഡ്മിറ്റാണ്. സുഹൃത്ത് പ്രശാന്ത് ജെത്മലാനി മാത്രമാണ് അഷ്റഫിനെ സഹായിക്കാനുള്ളത്. അദ്ദേഹമാണ് അഷ്റഫിൻ്റെ അവസ്ഥ പുറത്തുകൊണ്ടുവന്നത്. ക്രിക്കറ്റ് താരങ്ങളിൽ പലരും അഷ്റഫിൻ്റെ സേവനങ്ങൾക്ക് പണം നൽകിയിരുന്നില്ല എന്നാണ് പ്രശാന്ത് പറയുന്നത്. ബഹുമാനം കൊണ്ടാണ് അഹ്റഫ് അവരോട് പണം ആവശ്യപ്പെടാതിരുന്നതെന്നും ഈ സമയത്ത് അവർ തിരികെ അഷ്റഫിനെ സഹായിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വിവരമറിഞ്ഞ സോനു സൂദ് അദ്ദേഹത്തിൻ്റെ വിലാസം അന്വേഷിച്ചിട്ടുണ്ട്.

Read Also : പെൺമക്കളെ കൊണ്ട് പാടം ഉഴുത കർഷകന് ട്രാക്ടർ എത്തിച്ച് നൽകി നടൻ സോനു സൂദ്; കൈയടി

ലോക്ക്ഡൗൺ സമയത്ത് സോനു സൂദ് പലരെയും സഹായിച്ചിരുന്നു. പലയിടങ്ങളിലായി കുടുങ്ങിപ്പോയവരെ പലതരത്തിലാണ് സോനു സഹായിച്ചത്. നാടുകളിലേക്ക് എത്താന്‍ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ബസുകള്‍ വിട്ടു നല്‍കിയ താരം ക്വാറന്റീന്‍ ആവശ്യങ്ങള്‍ക്കായി തന്റെ ഹോട്ടലും വിട്ടു നല്‍കിയിരുന്നു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആരാധകര്‍ക്കെല്ലാം മറുപടി നല്‍കാനും സോനു സമയം കണ്ടെത്തുന്നു.

ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിലൂടെ പ്രശസ്തനായ അഭിനേതാവാണ് സോനു സൂദ്. വില്ലന്‍ വേഷങ്ങളാണ് അദ്ദേഹം കൂടുതലും അവതരിപ്പിച്ചിട്ടുള്ളത്. മന്‍ഡാരിന്‍ ഭാഷയിലുള്ള സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Story Highlights Sonu Sood helps Ashraf Bhai the person who fixed bats of Kohli and Sachin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top