വയനാട്ടില്‍ സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടിച്ചു

വയനാട്ടില്‍ സാമൂഹിക ക്ഷേമ ഓഫീസില്‍ തീപിടിച്ചു. കല്‍പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക ക്ഷേമ ഓഫീസിലാണ് തീ പിടിച്ചത്. രാത്രി 10.30 ഓടെയായിരുന്നു സംഭവം. സെക്യൂരിറ്റി ജീവനക്കാരനാണ് തീ പടരുന്നത് ആദ്യം കണ്ടത്. ഉടന്‍തന്നെ ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിച്ചതിന് കാരണമെന്നാണ് പ്രാഥമിക വിവരം.

Story Highlights fire broke Wayanad govt office

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top