Advertisement

മഞ്ഞപ്പട്ട് വിരിച്ച് ചെണ്ടുമല്ലി… മലപ്പുറത്തെ കർഷക കൂട്ടായ്മ വിജയം

August 26, 2020
Google News 1 minute Read

ഓണത്തെ വരവേറ്റ് തീരദേശത്ത് ചെണ്ടുമല്ലി പൂവസന്തമൊരുക്കി കർഷക കൂട്ടായ്മ. മലപ്പുറം താനൂർ നിറമരുതൂർ ഗ്രാമപഞ്ചായത്തിന് കീഴിലെ ഗ്രാമിക കർഷക കൂട്ടായ്മയാണ് കേരളത്തിൽ അപൂർവമായ ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത പൂക്കൾ വിളവെടുത്തു.

മലയാളിയുടെ അത്തപ്പൂക്കളത്തിലെ നിറ സാന്നിധ്യമായ മല്ലി, ജമന്തി തുടങ്ങിയ പൂക്കൾ മലപ്പുറം താനൂരിൽ നിന്നുള്ളതാണ്. പൂ കൃഷിക്ക് അധികം യോജിക്കാത്ത കടലോരത്താണ് ഇവ പൂത്തത് എന്ന പ്രത്യേകതയും ഉണ്ട്. ശാസ്ത്രീയമായി പരിപാലിച്ചാൽ പൂ കൃഷിയിൽ മികച്ച വിജയം കൈവരിക്കാം എന്ന് കാണിക്കുകയാണ് ഈ കർഷകർ.

Read Also : പൂക്കോട്ടൂർ യുദ്ധം നൂറാം വയസിലേക്ക്

തെങ്ങിൻ തോട്ടങ്ങളിൽ വിവിധ തരം ഇടവിളകൾ പ്രോത്സാഹിപ്പിക്കുന്ന സുഭിക്ഷ കേരളം പദ്ധതി പ്രകാരമാണ് പഞ്ചായത്ത് ചെണ്ടുമല്ലി പൂകൃഷി ആരംഭിച്ചത്. ഇതുപോലെ താനൂരിലെ വിവിധയിടങ്ങളിൽ ഒരുക്കിയിട്ടുള്ള മാതൃക തോട്ടങ്ങളിൽ നിന്ന് അഞ്ച് ടൺ പൂക്കൾ മലപ്പുറം,തൃശൂർ,കോഴിക്കോട് ജില്ലകളിലെ ഓണ വിപണിയിലേക്കെത്തിക്കാനാണ് കൃഷി വകുപ്പിന്റെ തീരുമാനം.

Story Highlights flowers cultivated in malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here