ബ്രാവോയ്ക്ക് 500ആം ടി-20 വിക്കറ്റ്; ചരിത്രം

ടി-20യിൽ 500 വിക്കറ്റ് തികക്കുന്ന ആദ്യ താരമായി വിൻഡീസ് ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോ. കരീബിയൻ പ്രീമിയർ ലീഗിൽ സെന്റ് ലുസിയക്കെതിരായ മത്സരത്തിലാണ് 36കാരനായ താരം ചരിത്ര നേട്ടത്തിലെത്തിയത്. 300, 400 ടി-20 വിക്കറ്റുകൾ എടുക്കുന്ന ആദ്യ താരവും ബ്രാവോ ആയിരുന്നു. സിപിഎല്ലിൽ ട്രിബാഗോ നൈറ്റ് റൈഡേഴ്‌സിൻ്റെ താരമാണ് ബ്രാവോ. സെന്റ് ലുസിയ ഓപ്പണർ റഖീം കോൺവാളാണ് ബ്രാവോയുടെ 500ാമത്തെ ഇര.
Read Also : കാലാവസ്ഥയും ഉയരുന്ന കൊവിഡ് കണക്കുകളും; ഐപിഎൽ സമയക്രമം വൈകുന്നു
459 മത്സരങ്ങളിൽ നിന്നാണ് ബ്രാവോയുടെ ഈ നേട്ടം. 24 ആണ് അദ്ദേഹത്തിൻ്റെ ശരാശരി. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തു. ടി-20 വിക്കറ്റ് വേട്ടക്കാരിൽ ഡ്വെയിൻ ബ്രാവോ ഏറെ മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ശ്രീലങ്കയുടെ ലസിത് മലിംഗയ്ക്ക് 390 വിക്കറ്റുകൾ മാത്രമാണ് സമ്പാദ്യം. ലോകത്തെ വിവിധ ലീഗുകളിൽ പതിനഞ്ചോളം ടീമുകള്‍ക്ക് വേണ്ടി ബ്രാവോ കളിച്ചിട്ടുണ്ട്. ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമാണ് ബ്രാവോ.
Story Highlights – Dwayne Bravo completed 500 t-20 wickets