Advertisement

കോഴിക്കോട് 238 പേർക്ക് കൊവിഡ്

August 27, 2020
Google News 1 minute Read
kozhikode covid update

കോഴിക്കോട് ജില്ലയില്‍ ഇന്ന് 238 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 220 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്. ഇതില്‍ 14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 63 പേര്‍ക്കും ചോറോട് 49 പേര്‍ക്കും ഒഞ്ചിയത്ത് 15 പേര്‍ക്കും രോഗം ബാധിച്ചു. വിദേശത്ത് നിന്നെത്തിയ അഞ്ച് പേർക്കും, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1747 ആയി. 90 പേര്‍ രോഗമുക്തി നേടി.

Story Highlights Kozhikode covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here