ലൈഫ് പദ്ധതി; വിദേശസഹായം സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം

life project kerala

ലൈഫ് പദ്ധതിക്കായി വിദേശസഹായം സ്വീകരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇക്കാര്യം പാര്‍ലമെന്റ് സമിതിയെ അറിയിച്ചു. രണ്ട് ദിവസമായി നടക്കുന്ന വിദേശകാര്യ പാര്‍ലമെന്ററി സമിതിയുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഇന്നലെ ലൈഫ് പദ്ധതിയും കേരളത്തില്‍ നടന്ന സ്വര്‍ണക്കടത്ത് അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ വിദേശകാര്യ മന്ത്രാലയം തയാറായിരുന്നില്ല. ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടര്‍, കസ്റ്റംസ് അസിസ്റ്റന്റ് ഡയറക്ടര്‍ അടക്കമുള്ളവര്‍ പാര്‍ലമെന്റ് സമിതിക്കു മുന്നില്‍ ഹാജരായി. ഇവരാണ് ലൈഫ് പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചത്.

പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായുള്ള പണം ലൈഫ് പദ്ധതിയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. കേരളം ഇതിനായി അപേക്ഷിച്ചിട്ടുപോലുമില്ലെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു. ഇതടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്ര അന്വേഷണം പുരോഗമിക്കുകയാണെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി.

Story Highlights life project kerala, Ministry of External Affairs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top