ജമ്മുകശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു

ജമ്മുകശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരരെ വധിച്ചു. ഒരാള്‍ കീഴടങ്ങി. ഷോപ്പിയാനിലെ കിലോറ മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യവിവരത്തെ തുടര്‍ന്ന് സേന നടത്തിയ തെരച്ചില്‍ നടത്തുകയായിരുന്നു. തെരച്ചിലിനിടെ ഭീകരര്‍ സേനയ്ക്ക് നേരെ വെടിവച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞദിവസം കശ്മീരില്‍ ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ ഭീകരരെയാണ് വധിച്ചതെന്ന് സുരക്ഷാസേന അറിയിച്ചു.

Story Highlights Four militants killed in Jammu and Kashmir

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top