സ്കൂബി-ഡൂ സഹ സ്രഷ്ടാവ് ജോ റൂബി നിര്യാതനായി

Joe Ruby Scooby-Doo dies

ലോകപ്രശസ്ത അനിമേഷൻ പരമ്പരയായ സ്കൂബി-ഡൂവിൻ്റെ സഹ സ്രഷ്ടാവും അനിമേറ്ററുമായ ജോ റൂബി നിര്യാതനായി. 87 വയസ്സുകാരനായ അദ്ദേഹം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണമടഞ്ഞത്. അമേരിക്കയിലെ കാലിഫോർണിയയിൽ, വെസ്റ്റ്ലേക്ക് വില്ലേജിലുള്ള തൻ്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.

Read Also : പിക്സർ അനിമേറ്ററും നിരവധി അനിമേഷൻ കഥാപാത്രങ്ങളുടെ ചിത്രകാരനും ആയിരുന്ന റോബ് ഗിബ്സ് അന്തരിച്ചു

കെൻ സ്പിയേഴ്സുമായി ചേർന്നാണ് ജോ റൂബി സ്കൂബി ഡൂ സൃഷ്ടിച്ചത്. ഹെന്ന ബാർബറയുടെ സൗണ്ട് എഡിറ്റർമാരായിരുന്ന ഇവർ സിബിഎസിനു വേണ്ടിയാണ് സ്കൂബി-ഡൂ നിർമ്മിച്ചത്. 1969 മുതലാണ് ഷോ സംപ്രേഷണം ചെയ്തു തുടങ്ങിയത്. ഡോഗ് വണ്ടർ, ജാബർജാ തുടങ്ങിയ കാർട്ടൂണുകളും ഇവർ നിർമ്മിച്ചിട്ടുണ്ട്.

1970ൽ ഇരുവരും സിബിഎസിലേക്ക് പവുകയും വർഷങ്ങൾക്ക് ശേഷം സ്വന്തമായി റൂബി-സ്പിയേഴ്സ് പ്രൊഡക്ഷൻസ് എന്ന കമ്പനി തുടങ്ങുകയും ചെയ്തു. 81ൽ ഹന്ന-ബാർബറ ഈ ബാനർ വാങ്ങി.

Story Highlights Joe Ruby, co-creator of Scooby-Doo, dies at 87

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top