Advertisement

കെവിൻ ഒ’ബ്രിയന്റെ കൂറ്റൻ സിക്സ്; തകർന്നത് സ്വന്തം കാർ: വിഡിയോ

August 28, 2020
Google News 4 minutes Read
Kevin O'Brien Car Six

കൂറ്റൻ സിക്സറടിച്ചപ്പോൾ തകർന്നത് സ്വന്തം കാർ. അയർലൻഡ് താരം കെവിൻ ഒ’ബ്രിയൻ ആണ് തൻ്റെ സ്വന്തം കാർ തകർത്തത്. അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ നടന്ന ആഭ്യന്തര ടി-20 മത്സരത്തിനിടെയായിരുന്നു സംഭവം. ഒ’ബ്രിയൻ്റെ സിക്സർ വിഡിയോ ഐസിസി തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ട്.

Read Also : കാലാവസ്ഥയും ഉയരുന്ന കൊവിഡ് കണക്കുകളും; ഐപിഎൽ സമയക്രമം വൈകുന്നു

ചൊവ്വാഴ്ചയായിരുന്നു ഒ’ബ്രിയൻ്റെ പ്രകടനം. ലെയിൻസ്റ്റർ ലൈറ്റ്നിംഗ് ക്ലബിനു വേണ്ടി പാഡണിഞ്ഞ താരം, നോർത്ത്-വെസ്റ്റ് വാരിയേഴ്സിനെതിരെ എട്ട് കൂറ്റൻ സിക്സറുകൾ അടക്കം 37 പന്തുകളിൽ 82 റൺസെടുത്തു. ഈ എട്ടു സിക്സറുകളിൽ ഒന്ന് പതിച്ചത് പാർക്ക് ചെയ്തിരുന്ന ഒ’ബ്രിയൻ്റെ കാറിലായിരുന്നു. കാറിൻ്റെ റിയർ വിൻഡോയിൽ പതിച്ച പന്ത് വിൻഡോ പൂർണമായും തകർത്തുകളഞ്ഞു. ക്രിക്കറ്റ് അയർലൻഡിൻ്റെ ട്വിറ്റർ ഹാൻഡിൽ ഈ കാറിൻ്റെ ചിത്രം പങ്കുവച്ചിട്ടുണ്ട്.

മഴ മൂലം 12 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഒ’ബ്രിയൻ്റെ ഗംഭീര പ്രകടനം ലെയിൻസ്റ്റർ ലൈറ്റ്നിംഗിനെ 4 വിക്കറ്റ് നഷ്ടത്തിൽ 124 റൺസിലെത്തിച്ചു. മറുപടി ബാറ്റിംഗിൽ വില്യം പോർട്ടർഫീൽഡ് 30 പന്തുകളിൽ 50 റൺസെടുത്ത് പ്രതീക്ഷ നൽകിയെങ്കിലും 8 വിക്കറ്റ് നഷ്ടപ്പെടുത്തി 104 റൺസെടുക്കാനേ നോർത്ത്-വെസ്റ്റ് വാരിയേഴ്സിനു സാധിച്ചുള്ളൂ.

Story Highlights Kevin O’Brien Smashes His Own Car Window With Massive Six

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here