Advertisement

ഒരു വർഷത്തിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചത് 101 തവണ; ബൈക്ക് യാത്രികന് പിഴ 57,000 രൂപ

August 29, 2020
Google News 2 minutes Read
Bullet Owner 57000 Traffic

ഒരു വർഷത്തിനിടെ 101 തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ച ബൈക്ക് യാത്രികന് 57,000 രൂപ പിഴ. റോയൻ എൻഫീൽഡ് ഉടമയായ എൽ രാജേഷ് എന്ന 25കാരനാണ് ഭീമമായ തുക പിഴയൊടുക്കേണ്ടി വന്നത്. ബെംഗളൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. 2019 സെപ്തംബർ 12 മുതൽ 2020 ഓഗസ്റ്റ് 26 വരെയുള്ള കാലയളവിൽ നടത്തിയ നിയമലംഘനങ്ങൾക്കാന് ഇയാൾക്ക് അര ലക്ഷം രൂപയോളം പിഴ ലഭിച്ചത്.

Read Also : ഓണം; കൊവിഡ് പ്രതിരോധം ഉറപ്പാക്കണമെന്ന് മന്ത്രി പി. തിലോത്തമന്‍

ഹെൽമറ്റ് വെക്കാതെ വാഹനം ഓടിച്ചതിന് 41, ഒപ്പം സഞ്ചരിച്ചയാള്‍ ഹെല്‍മറ്റ് വയ്ക്കാത്തതിന് 28, സിഗ്നല്‍ ലംഘിച്ചതിന് അഞ്ച്, വാഹനം ഓടിക്കുമ്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 10, തെറ്റായി പാര്‍ക്ക് ചെയ്തതിന് മൂന്ന് എന്നിങ്ങനെ വിവിധ നിയമലംഘനങ്ങളാണ് ഇയാൾ ചെയ്തിരിക്കുന്നത്. ഇയാളുടെ വാഹനം പൊലീസ് കണ്ടുകെട്ടി.

ബുധനാഴ്ചയാണ് ഇയാളെ പൊലീസ് പിടികൂടിയത്. കോറമംഗലയില്‍ വച്ച് ട്രാഫിക്ക് സിഗ്നല്‍ തെറ്റിച്ചതിനെ തുടര്‍ന്ന് ഇയാളുടെ ബൈക്കിനു പൊലീസ് കൈ കാണിച്ചു. തുടർന്ന് അന്ന് തന്നെ ഇയാൾ5 തവണ നിയമലംഘനം നടത്തിയതായി കണ്ടെത്തി. പിന്നീട് വിശദമായി അന്വേഷണം നടത്തിയതിനെ തുടർന്നാണ് മറ്റ് നിയമലംഘനങ്ങളും പൊലീസ് മനസ്സിലാക്കിയത്.

Story Highlights Bullet Owner Fined Rs 57,000 For 101 Traffic Challans Collected In Just A Year

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here