ഉത്തരാഖണ്ഡ് ബിജെപി സംസ്ഥാന അധ്യക്ഷനും മകനും കൊവിഡ്

ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷൻ ബൻസിധർ ഭഗത്തിനും മകനും കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ താനുമായി സമ്പർക്കത്തിൽ വന്ന ഓഫീസ് ജീവനക്കാരും പാർട്ടി പ്രവർത്തകരും ഉടൻ കൊവിഡ് പരിശോധന നടത്തണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

കൊവിഡ് സ്ഥിരീകരിക്കുന്നതിന് അഞ്ച് ദിവസം മുൻപ് ഭഗത്തിന്റെ വസതിയിൽ ബിജെപി പരിപാടി സംഘടിപ്പിച്ചിരുന്നു. തോക്ക് ചൂണ്ടി ഡാൻസ് കളിപ്പിച്ചതിന് സസ്പെൻഷനിലായ എം.എൽ.എ പ്രണവ് സിംഗ് പാർട്ടിയിലേക്ക് തിരിച്ചെത്തുന്ന ചടങ്ങാണ് ഓഗസ്റ്റ് 24ന് ഭഗത്തിന്റെ വസതിയിൽ നടന്നത്. നിരവധി ബിജെപി പ്രവർത്തകരും മാധ്യമപ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തിരുന്നു. ബിജെപി അധ്യക്ഷന് ഗുരുതരമായ ശാരീരിക അസ്വസ്ഥതകൾ ഇല്ലെന്നും ചികിത്സയിലാണെന്നും ഉപാധ്യക്ഷൻ ദേവേന്ദ്ര ഭാസിൻ പ്രതികരിച്ചു.

Story Highlights Corona virus, BJP, Uttarakhand

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top