നിയാസിന് കൊവിഡ് പോസിറ്റീവ് അല്ല, എന്നിട്ടും കൊവിഡ് വാർഡിൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കൊവിഡ് വാർഡിലുണ്ട് കാവനൂർ പന്ത്രണ്ടിൽ സ്വദേശി കുന്നൻ നിയാസ്. കൊവിഡ് പോസിറ്റീവ് ആയതുകൊണ്ടല്ല, കൊവിഡ് ബാധിതനായ സുഹൃത്തിനെ പരിചരിക്കാൻ ആശുപത്രിയിൽ എത്തിയതാണ് നിയാസ്. ഈ ചെറുപ്പക്കാരന്റെ ഇടപെടലിന് കൊടുക്കണം കൈയടി.
നിയാസിന്റെ സുഹൃത്തും അയൽവാസിയുമായ ചെറുപ്പക്കാരന് ദിവസങ്ങൾക്ക് മുൻപാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഭിന്നശേഷിക്കാരനായ ഇദ്ദേഹത്തിന് പരസഹായമില്ലാതെ നടക്കാൻ പോലും സാധിക്കില്ല. ഭാര്യ ഗർഭിണിയുമാണ്. ആശുപത്രിയിൽ സഹായത്തിന് ആര് നിൽക്കുമെന്ന ചോദ്യം ഉയർന്നപ്പോഴാണ് സധൈര്യം നിയാസ് മുന്നോട്ടുവന്നത്. ചൊവ്വാഴ്ചയാണ് സുഹൃത്തിനെ പരിചരിക്കാനായി നിയാസ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. മരുന്ന വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കുമായി നിയാസ് സുഹൃത്തിന് ഒപ്പമുണ്ട്.
Read Also :‘തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ കൊവിഡ് ഒരു കാരണമല്ല’; സുപ്രിംകോടതി
കൂലിപ്പണി ചെയ്താണ് നിയാസ് കുടുംബത്തെ നോക്കുന്നത്. ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന് ഏക ആശ്രയം നിയാസിന്റെ വരുമാനമാണ്. സുഹൃത്തിനൊപ്പം ആശുപത്രിയിൽ നിൽക്കുമ്പോൾ കൊവിഡ് പോസിറ്റീവ് ആകുമോ എന്ന ഭയമുണ്ടായിരുന്നു. മാത്രവുമല്ല, വരുമാനവും മുടങ്ങി. എന്നാൽ സുഹൃത്തിന്റെ അവസ്ഥ ആലോചിച്ചപ്പോൾ സഹായിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു.
Story Highlights – Coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here