Advertisement

പ്രവേശന പരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയും താമസവുമായി ഒഡീഷ

August 29, 2020
Google News 2 minutes Read

ജെഇഇ- നീറ്റ് പരീക്ഷ എഴുതാൻ തയാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയും താമസവും ഒരുക്കാൻ ഒഡിഷ സർക്കാരിന്റെ തീരുമാനം. യാത്രയ്ക്ക് ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്കാണ് പരീക്ഷ കേന്ദ്രത്തിലേക്കും തിരിച്ചും സൗജന്യ യാത്രാസൗകര്യം ഏർപ്പെടുത്തുന്നത്.

Read Also : കൊവിഡ് കാലത്ത് എൻട്രൻസ് പരീക്ഷ മാറ്റിവയക്കണമെന്ന ആവശ്യവുമായി പ്രചരിക്കുന്ന ചിത്രം വ്യാജം [24 fact check]

പരീക്ഷ മാറ്റിവയ്ക്കണമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരുന്നു. ആറ് സംസ്ഥാനങ്ങൾ സുപ്രിംകോടതിയെയും സമീപിച്ചിട്ടുണ്ട്. എന്നാൽ പരീക്ഷ നടത്തിപ്പ് നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോകുകയാണ്.

രാജ്യവ്യാപകമായുള്ള ജെഇഇ പരീക്ഷ കേന്ദ്രങ്ങളിൽ ഉപയോഗിക്കാൻ പത്ത് ലക്ഷം വീതം മാസ്‌കുകളും കയ്യുറകളും 6600 ലിറ്റർ സാനിറ്റൈസർ തുടങ്ങിയവ ഏർപ്പാടാക്കും. 3300 ശുചീകരണ തൊഴിലാളികളെ നിയോഗിക്കും. 13 കോടി രൂപയാണ് അധികമായി ചെലവാക്കുന്നത്. സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെയാണ് ജെഇഇ പരീക്ഷ. നീറ്റ് പരീക്ഷ സെപ്റ്റംബർ 13ന് നടത്താനാണ് തീരുമാനം.

Story Highlights odisha, neet, jee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here