പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ റോയി ഡാനിയേലിനെയും ഭാര്യ പ്രഭാ തോമസിനെയും പൊലീസ് പിടികൂടി. ചങ്ങനാശേരിയില്‍ വച്ചാണ് കേസിലെ മുഖ്യപ്രതികളായ ഇരുവരും പിടിയിലായത്. പത്തനംതിട്ട എസ്പി ഓഫീസില്‍ എത്തിച്ച പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
വൈകിട്ട് അഞ്ചുമണിയോടെ ഇവര്‍ എസ്പി ഓഫീസില്‍ എത്തുകയായിരുന്നുവെന്നാണ് വിവരം. ഇവര്‍ കീഴടങ്ങുകയായിരുന്നോ, അതോ പൊലീസ് പിടികൂടുകയായിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയിരുന്നു.
ഇരുവരും എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
Story Highlights – Popular finance fraud accused arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here