കോടതിയലക്ഷ്യക്കേസ് ; പ്രശാന്ത് ഭൂഷന്റെ ശിക്ഷ സുപ്രിംകോടതി തിങ്കളാഴ്ച വിധിക്കും

കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷന്റെ ശിക്ഷ സുപ്രിംകോടതി തിങ്കളാഴ്ച വിധിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയെയും മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ചതിന് പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.

രണ്ട് ട്വീറ്റുകളിലെ പരാമര്‍ശങ്ങളാണ് കോടതിയലക്ഷ്യക്കേസിലെത്തിയത്. മാപ്പ് പറയില്ലെന്ന ഉറച്ച നിലപാടാണ് പ്രശാന്ത് ഭൂഷണ്‍ സ്വീകരിച്ചത്. പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്നും, തെറ്റ് ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി വിട്ടയക്കണമെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു.

Story Highlights Prashant Bhushan will be sentenced Supreme Court on Monday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top