ശശി തരൂരിനെതിരായ പരിഹാസം; ഖേദപ്രകടനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി

ശശി തരൂരിനെതിരായ പരിഹാസത്തില്‍ ഖേദപ്രകടനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. തരൂരിനെ അധിക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ്താവന വിഷമമുണ്ടാക്കിയെങ്കില്‍ ഖേദിക്കുന്നുവെന്നും കൊടിക്കുന്നില്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, സംഘടനാവിഷയങ്ങളില്‍ പരസ്യപ്രസ്താവനകള്‍ക്ക് കെപിസിസി വിലക്കേര്‍പ്പെടുത്തി

ശശി തരൂര്‍ വിഷയത്തില്‍ നേതാക്കളുടെ പരസ്യപ്രതികരണത്തിന് കെപിസിസി വിലക്കേര്‍പ്പെടുത്തുകയും താക്കീത് നല്‍കുകയും ചെയ്തതോടെയാണ്, കഴിഞ്ഞദിവസത്തെ പരാമര്‍ശത്തില്‍ കൊടിക്കുന്നില്‍ ഖേദംപ്രകടിപ്പിച്ചത്. തരൂരിന്റെ നിലപാടിനോട് വിയോജിപ്പുണ്ട്. എന്നാല്‍, അദ്ദേഹത്തെ കഴിവിനെ കുറച്ചുകണ്ടിട്ടില്ല. തരൂരിനെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചല്ല പ്രസ്താവന നടത്തിയതെന്നും കൊടിക്കുന്നില്‍ ഫേസ്ബുക്കില്‍ കുറിച്ചു. എഐസിസി നേതൃമാറ്റം സംബന്ധിച്ചും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ചുമുളള തരൂരിന്റെ നിലപാട് സംസ്ഥാന കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കളെ ചൊടിപ്പിച്ചിരുന്നു. ശശി തരൂരിനെ തളളിപ്പറഞ്ഞും പരിഹസിച്ചും മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ അതൃപ്തി പരസ്യമാക്കുകയും ചെയ്തു. എന്നാല്‍, ഗ്രൂപ്പ്‌ഭേദമന്യേ, യുവനേതാക്കളും പരിചയസമ്പന്നരായ നേതാക്കളും ഉള്‍പ്പെടെ നിരവധിപേര്‍ തരൂരിന് പിന്തുണയുമായി രംഗത്തെത്തി. മുമ്പെങ്ങുമില്ലാത്ത വിധത്തിലുളള പിന്തുണയാണ് നിലവില്‍ തരൂരിന് ലഭിച്ചത്. പരസ്യപ്രതികരണങ്ങള്‍ ചേരിപ്പോരിലേക്ക് നയിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കെപിസിസി പരസ്യപ്രതികരണങ്ങള്‍ക്ക് കടിഞ്ഞാണിട്ടത്.

Story Highlights Shashi Tharoor issue; Kodikunnil Suresh MP with regret

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top