സംസ്ഥാനത്തിന് ജിഎസ്ടി നഷ്ടപരിഹാരം പൂര്‍ണമായും ലഭ്യമാക്കണം: ധനമന്ത്രി

ജിഎസ്ടി നഷ്ടപരിഹാരം പൂര്‍ണ്ണമായും കിട്ടിയേ പറ്റൂവെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും അതു ഭരണഘടനാപരമായ അവകാശമാണെന്നും ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് പറഞ്ഞു.കൊവിഡ് കാരണമുണ്ടായ വരുമാന നഷ്ടവും ജിഎസ്ടി നടപ്പിലായതുമൂലമുള്ള വരുമാന നഷ്ടവും രണ്ടായിക്കണ്ട് ഇതില്‍ ജിഎസ്ടി നടപ്പിലാക്കിയതുകൊണ്ടുള്ള വരുമാന നഷ്ടത്തെ നികത്താന്‍ കേന്ദ്രം കടമെടുത്തു തരുമെന്നാണ് പറയുന്നത്. കൊവിഡുമൂലമുണ്ടായ വരുമാന നഷ്ടം നികത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാന്‍ എഫ്ആര്‍ബിഎം പരിധി അരശതമാനം ഉയര്‍ത്തി നല്‍കുമെന്നും കേന്ദ്രം പറയുന്നു. അതല്ലങ്കില്‍ രണ്ടാമത്തെ നിര്‍ദേശം, മുഴുവന്‍ തുകയും സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുക്കണമെന്നാണ്.ഇക്കാര്യങ്ങളില്‍ രണ്ടുനിര്‍ദേശങ്ങളും സംസ്ഥാനത്തിന് സ്വീകാര്യമല്ല എന്ന് കേരളം അറിയിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷമാണ് തീരുമാനമെടുത്തതെന്ന് ധനമന്ത്രി വ്യക്തമാക്കി.
വായ്പ എടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കരുത്. സംസ്ഥാനങ്ങള്‍ക്ക് എടുക്കുന്ന വായ്പയ്ക്ക് കേന്ദ്രസര്‍ക്കാരിനേക്കാള്‍ ഒന്നര മുതല്‍ രണ്ടുശതമാനം പലിശ നല്‍കേണ്ടിവരും. അതുപോലെ തന്നെ കേന്ദ്രസര്‍ക്കാര്‍ വായ്പാപരിധി എത്ര ശതമാനം ഉയര്‍ത്തുമെന്നത് അനിശ്ചിതമാണ്. നഷ്ടപരിഹാരത്തിന് എടുക്കുന്ന വായ്പ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍വിധം വായ്പാ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ അത്രയും സാധാരണഗതിയിലുള്ള വായ്പയില്‍ നിന്നും വെട്ടിക്കുറയ്ക്കപ്പെടും. ജിഎസ്ടി കോമ്പന്‍സേഷന്‍ തുകയെ കൊവിഡുമൂലമുള്ളത്, സാധാരണഗതിയിലുള്ളത് എന്നിങ്ങനെയുള്ള വേര്‍തിരിവ് നിയമപരമല്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും ധനമന്ത്രി പറഞ്ഞു. മറ്റു സംസ്ഥാന ധനമന്ത്രിമാരോടും തിങ്കളാഴ്ച ആശയവിനിമയം നടത്തി ഇക്കാര്യത്തില്‍ പൊതു സമീപനം രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
Story Highlights – State should get full GST compensation: Finance Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here