തൃശൂരിൽ 189 പേർക്ക് കൊവിഡ്; കോഴിക്കോട് 174 പേർക്ക് കൊവിഡ്

Thrissur kozhikode covid update

തൃശൂർ ജില്ലയിൽ 189 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 178 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 23 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 2 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. സ്പിന്നിങ്ങ് മിൽ വാഴാനി ക്ലസ്റ്റർ 43 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആർഎംഎസ് ക്ലസ്റ്റർ 5 പേർക്ക് രോഗബാധയുണ്ട്. 110 പേരിന്ന് രോഗമുക്തി നേടി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1324 ആണ്.

Read Also : ആലപ്പുഴയിൽ 286 പേർക്ക് കൊവിഡ്; കൊല്ലത്ത് 156 പേർക്ക് കൊവിഡ്

കോഴിക്കോട് ജില്ലയില്‍ 174 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 140 പേര്‍ക്കാണ് രോഗം ബാധിച്ചത്. 106 പേര്‍ രോഗമുക്തി നേടി. 16 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ ആറു പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 12 പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 54 പേര്‍ക്കും കൊടുവള്ളിയില്‍ 17 പേര്‍ക്കും വില്ല്യാപ്പള്ളിയില്‍ 13 പേര്‍ക്കും വടകരയില്‍ 19 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1821 ആയി.

Story Highlights Thrissur kozhikode covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top