കൊവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവച്ചു; ഏഷ്യയിൽ ആദ്യം

കൊവിഡ് ബാധിച്ച രോഗിയുടെ ശ്വാസകോശം മാറ്റിവച്ചു. ഏഷ്യയിലെ തന്നെ ആദ്യ സംഭവമാണിത്. കൊവിഡ് ബാധിച്ച് ശ്വാസകോശം തകർന്ന യുവാവിനെയാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. മസ്തിഷ്‌ക മരണം സംഭവിച്ച ചെന്നൈ സ്വദേശിയായ മുപ്പത്തിനാലുകാരന്റെ ശ്വാസകോശമാണ് കൊവിഡ് രോഗിക്ക് മാറ്റിവച്ചത്.
ജൂൺ എട്ടിനാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ശ്വാസകോശത്തിന്റെ അവസ്ഥ മോശമാവുകയും ജൂൺ ഇരുപതോടെ ഇദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവസ്ഥ ഗുരുതരമായതോടെ വിമാനമാർഗം ചെന്നൈയിലെത്തിക്കുകയായിരുന്നു. എംജിഎം ഹെൽത്ത് കെയറിലെ വിദഗ്ധരായ ഡോക്ടർമാരാണ് ശസ്ത്രക്രിയ നടത്തിയത്. രോഗി ഐസിയുവിൽ സുഖം പ്രാപിച്ചുവരികയാണെന്ന് എംജിഎമ്മിലെ ഡോക്ടർമാർ പറഞ്ഞു.
Story Highlights – Coronavirus, Lung transplant, chennai
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News