ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

പിഎസ്‌സി ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യയില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ പിഎസ്‌സി ആസ്ഥാനത്ത് പട്ടിണിസമരം നടത്തും. ചെറുപ്പക്കാരെ സര്‍ക്കാര്‍ വഞ്ചിക്കുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
യുവാക്കളോടുളള സര്‍ക്കാരിന്റെയും പിഎസ്‌സിയുടെയും നിലപാടില്‍ പ്രതിഷേധിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും നാളെ ഉപവസിക്കും. കെപിസിസി ആസ്ഥാനത്ത് രാവിലെ ഒന്‍പതിന് ഉപവാസം ആരംഭിക്കും. വിഷയത്തില്‍ മറ്റു പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധങ്ങള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ്.
Story Highlights – Job seeker suicide; Opposition protest
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News