‘കത്തെഴുതിയവരെ ആക്രമിച്ചപ്പോൾ നേതൃത്വം മൗനം പാലിച്ചു’; ആഞ്ഞടിച്ച് കപിൽ സിബൽ

കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. കോൺഗ്രസിൽ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് കത്തെഴുതിയവരെ ചിലർ ആക്രമിച്ചപ്പോൾ നേതൃത്വം മൗനം പാലില്ലെന്ന് കപിൽ സിബൽ പറഞ്ഞു. കത്തിലൂടെ തങ്ങൾ ഉന്നയിച്ച ആശങ്കകൾ കോൺഗ്രസ് പ്രവർത്തക സമിതിയിൽ പരിഗണിക്കുകയോ പങ്കുവയ്ക്കുകയോ ചെയ്തില്ലെന്നും കപിൽ സിബൽ പറഞ്ഞു.
ഏതെങ്കിലും ഒരു നേതാവിന് എതിരായിരുന്നില്ല കത്ത്. പ്രത്യേകിച്ച് രാഹുലിന് എതിരെ ആയിരുന്നില്ല. പാർട്ടി ശക്തപ്പെടണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ് കത്തെഴുതിയത്. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കോൺഗ്രസ് നേരിടുന്നത്. ഇക്കാര്യം അംഗീകരിക്കാൻ നേതൃത്വം തയാറാണോ എന്ന് കപിൽ സിബൽ ചോദിച്ചു. കത്തെഴുതിയവരെ വിമതർ എന്ന് വിശേഷിക്കുമ്പോൾ എന്തുകൊണ്ട് പാർട്ടിക്ക് തിരിച്ചടികൾ ഉണ്ടായി എന്ന കാര്യം കൂടി നേതൃത്വം പരിശോധിക്കണമെന്നും കപിൽ സിബൽ പറഞ്ഞു.
Read Also :കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ; മുഴുവൻ സമയ നേതാവ് വേണമെന്ന് കപിൽ സിബൽ
കത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പ്രവർത്തക സമിതിയിൽ അറിയിക്കേണ്ടതായിരുന്നുവെന്നും കപിൽ സിബൽ പറഞ്ഞു. അതാണ് സംഭവിക്കേണ്ട അടിസ്ഥാനപരമായ കാര്യം. തങ്ങൾ എഴുതിയതിൽ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ തീർച്ചയായും തങ്ങളെ ചോദ്യം ചെയ്യാം. എന്നാൽ തങ്ങൾ എഴുതിയതിന്റെ വസ്തുതയെ കുറിച്ചോ പൊരുളിനെ കുറിച്ചോ സംസാരിക്കുന്നില്ലെങ്കിൽ അത് സ്വന്തം കാരണത്താൽ അകന്നു നിൽക്കുന്നതിന്റെ ഒരു ഉദാഹരണമാണെന്നും കപിൽ സിബൽ കൂട്ടിച്ചേർത്തു.
Story Highlights – kapil sibal, congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here