പൊലീസ് സ്റ്റേഷനിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് ഓണാഘോഷം

പൊലീസ് സ്റ്റേഷനിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് ഓണാഘോഷം സംഘടിപ്പിച്ചു. കൊച്ചി ഏലൂർ പൊലീസ് സ്റ്റേഷനിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്. ഓണാഘോഷത്തിന്റെ ചിത്രങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ സർക്കാർ വിലക്കിയിട്ടുണ്ട്. ഇതിനിടെയാണ് പൊലീസ് സ്റ്റേഷനിൽ ഓണാഘോഷം സംഘടിപ്പിച്ചത്. പൊലീസുകാർ സ്റ്റേഷനുള്ളിൽ ഓണപൂക്കളവുമിട്ടു. ഓണാഘോഷത്തിനിടെ പൊലീസുകാർ മാസ്‌ക് പോലും ധരിച്ചിരുന്നില്ല. സംഭവം വിവാദമായിട്ടുണ്ട്.

Story Highlights Coronavirus, Onam, Police celebration

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top