അമിത് ഷാ ആശുപത്രി വിട്ടു

amit shah

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. കൊവിഡാനന്തര ചികിത്സക്കായിരുന്നു അമിത് ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ഓഗസ്റ്റ് 18നാണ് ക്ഷീണവും ശരീര വേദനയും അനുഭവപ്പെട്ട അമിത് ഷായെ വീണ്ടും എയിംസിൽ പ്രവേശിപ്പിച്ചത്.

Read Also : അമിത് ഷാ കൊവിഡ് മുക്തനായി

ഓഗസ്റ്റ് രണ്ടിനായിരുന്നു അമിത് ഷാ തനിക്ക് കൊവിഡ് ബാധിച്ച വിവരം പൊതുജനങ്ങളെ അറിയിച്ചത്. പിന്നീട് അസുഖം മാറിയിരുന്നു. കൊവിഡിന് അമിത് ഷാ ചികിത്സ തേടിയിരുന്നത് സ്വകാര്യ ആശുപത്രിയായ മേദാന്തയിലായിരുന്നു. ശേഷമാണ് എയിംസിൽ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച എയിംസ് പുറത്തിറക്കിയ പ്രസ്താവനയിൽ അമിത് ഷാ ഉടൻ തന്നെ ആശുപത്രി വിടുമെന്ന് സൂചനയുണ്ടായിരുന്നു. അമിത് ഷാ സുഖം പ്രാപിച്ചു എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്.

Story Highlights amit shah, discharged form aims

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top