കോഴിമുട്ടയ്ക്ക് അടയിരുന്ന് മണി താറാവ്; കൗതുകമായി താറാവമ്മയും കുഞ്ഞുങ്ങളും

കോഴിമുട്ടയ്ക്ക് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച മണി താറാവ്. ആലപ്പുഴയിലെ പൊതുപ്രവർത്തകനായ ഇലിപ്പക്കുളം ചൂനാട് മഠത്തിൽ ഷൂക്കൂറിന്റെ വീട്ടിലാണ് സംഭവം. പൊതുവേ കോഴിക്കാണ് താറാവിന്റെ മുട്ട അടവച്ച് കുട്ടികളെ വിരിയിക്കാറ് പതിവ്.

Read Also : അയ്യേ പറ്റിച്ചേ; നായയെ പറ്റിക്കാൻ ചത്തതു പോലെ അഭിനയിച്ച് താറാവ്: വീഡിയോ വൈറൽ

നിരവധി പേർ താറാവിനെയും മക്കളെയും കാണാനെത്തുന്നുണ്ട്. പത്ത് മുട്ടകളാണ് താറാവിന് അട വച്ചത്. മുട്ടയിടാൻ ഇടം അന്വേഷിച്ചിരുന്ന മണിത്താറാവ് പിന്നീട് അടയിരിക്കാനും തുടങ്ങി.

മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ തല പൊക്കിയത് 34 ദിവസങ്ങൾ കഴിഞ്ഞാണ്. സാധാരണ കോഴിമുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പുറത്തുവരാന്‍ 21 ദിവസം മതി.

Story Highlights duck hatched eggs of hen

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top