അയ്യേ പറ്റിച്ചേ; നായയെ പറ്റിക്കാൻ ചത്തതു പോലെ അഭിനയിച്ച് താറാവ്: വീഡിയോ വൈറൽ

അഭിനയത്തിന്റെ കാര്യത്തില്‍ മനുഷ്യരേക്കാള്‍ കേമന്മാരാണ് മൃഗങ്ങളും പക്ഷികളുമൊക്കെ. ഇത് ശരിവയ്ക്കുന്ന രസകരമായ ചില വീഡിയോകളും ചിത്രങ്ങളുമൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അടുത്തിടെ നഖം വെട്ടാനെത്തിയ ഉടമയില്‍ നിന്നും രക്ഷ നേടാന്‍ തലകറങ്ങി വീഴുന്നതായി അഭിനയിച്ച ഒരു നായ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു താറാവിന്റെ അഭിനയമാണ് സൈബര്‍ ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുന്നത്.

ഒരു നായയില്‍ നിന്നും രക്ഷപ്പെടാന്‍ ചത്തതുപോലെ അഭിനയിക്കുകയാണ് ഈ താറാവ്. ആദ്യ നോട്ടത്തില്‍ താറാവിന് ജീവന്‍ ഇല്ലെന്നേ തോന്നു. എന്നാല്‍ നായ സമീപത്തു നിന്നും മാറിക്കഴിയുമ്പോള്‍ താറാവ് കിടക്കുന്ന ഇടത്തുനിന്നും എഴുന്നേറ്റ് ഓടിപോകുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. 15 സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതുവരെ 44000 പേർ കാണുകയും 3385 പേർ ലൈക്ക് ചെയ്യുകയും ചെയ്തു. 860 പേർ ഇത് റീട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More