മൈക്കിൾ ജാക്‌സന് ആദരവര്‍പ്പിച്ച് നൃത്താവിഷ്‌കാരവുമായി മലയാളി ആരാധകര്‍

ലോകത്തെ വിനോദിപ്പിച്ച കലാകാരന്മാരിൽ എന്നെന്നും ഓർമിക്കപ്പെടുന്ന പേരാണ് മൈക്കിൾ ജാക്‌സന്റെത്. വ്യത്യസ്തമായ ശബ്ദവും ചടുലമായ നൃത്തച്ചുവടുകളും മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കി. മൈക്കിൾ ജാക്‌സന് ആദരവർപ്പിച്ച് ഡാൻസ് സിനിമ പുറത്തിറങ്ങിയിരിക്കുകയാണ്. ഒരുകൂട്ടം ചെറുപ്പക്കാരാണ് ഈ നൃത്താവിഷ്‌കാരത്തിന് പിന്നിൽ.

Read Also : മൈക്കിൾ ജാക്‌സൺ അമരത്വം ആഗ്രഹിച്ചിരുന്നു; പോപ് രാജാവിന്റെ രഹസ്യ ഡയറിയിലെ വെളിപ്പെടുത്തലുകൾ

കിരൺ ക്രിഷും സംഘവും ചേർന്നാണ് നൃത്ത മാന്ത്രികന്റെ ഓർമക്കായി ചിത്രം ഒരുക്കിയത്. മൈക്കിൾ ജാക്‌സന് സ്‌നേഹാദരവുകളുമായി ചിത്രം അദ്ദേഹത്തിന്റെ 62ാം ജന്മദിനത്തിൽ ഇറങ്ങി.

ചിത്രത്തിൽ കിരണിനെ കൂടാതെ അഭിനയിച്ചിരിക്കുന്നത് അതുൽ, ഷാരോൺ, ജോസ്‌വിൻ, ജോയൽ, അഭിനന്ദ്, ഗോഡ്‌വിൻ എന്നിവരാണ്. ചിത്രത്തിന്റെ സംവിധാനവും കൊറിയോഗ്രാഫിയും കിരൺ ക്രിഷ്. ക്യാമറ- വിഷ്ണു ശശികല, ഷൈജു മലയിൽ, എഡിറ്റ്- ഷൈജു മലയിൽ, സ്റ്റുഡിയോ- ഡി 4 വിഷ്വൽ മീഡിയ.

Story Highlights michel jackson, dance video tribute

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top