വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകം; സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ മരിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപിച്ചു. സംഭവത്തെ ശക്തമായി അപലപിച്ച മുഖ്യമന്ത്രി സംഭവത്തിൽ നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണത്തിന് പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കി.
കുറിപ്പ്: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നു. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്രമായ അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. കൊലപാതകത്തിന് കാരണമായ വിഷയങ്ങളേയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിനുതകുന്ന അന്വേഷണം നടത്തും. ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Read Also : കൊവിഡ് വ്യാപിക്കുന്നു; തിരുവനന്തപുരം ജില്ലയില്‍ വാര്‍ഡ്തല കൊവിഡ് കണ്‍ട്രോള്‍ ടീമുകള്‍ രൂപീകരിക്കുന്നു
അതേസമയം കൊലയ്ക്ക് പിന്നിൽ യൂത്ത് കോൺഗ്രസുകാരാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം പറഞ്ഞു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ആലോചനയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവോണനാളിൽ കോൺഗ്രസ് ചോരപ്പൂക്കളം തീർത്തു. മുല്ലപ്പള്ളിയും ചെന്നിത്തലയും മറുപടി പറയണമെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
തിരുവോണ നാളിൽ കോൺഗ്രസിട്ട ഇട്ട ചോരപൂക്കളം കണ്ട് പ്രബുദ്ധ കേരളം തല കുനിക്കുകയാണെന്നും കോൺഗ്രസിന്റെ വടിവാൾ രാഷ്ട്രീയത്തിൽ ഇല്ലാതായ രണ്ട് ചെറുപ്പക്കാരുടെയും കുടുംബത്തിന്റെ ദുഃഖം വിവരണാതീതമാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കൊലക്കത്തിയുമായി ജീവനെടുക്കാൻ ഇറങ്ങിത്തിരിച്ച കോൺഗ്രസ് സംസ്‌കാരം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും കോടിയേരി പറഞ്ഞു.
Story Highlights – pinarayi vijayan, political murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here