ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം; പ്രതികളെ സഹായിച്ച രണ്ട് ഐഎന്‍ടിയുസി നേതാക്കള്‍ക്കായി തെരച്ചില്‍

Venjaramoodu double murder

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികളെ സഹായിച്ച ഐഎന്‍ടിയുസി നേതാക്കള്‍ക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. ഉണ്ണി സഹോദരന്‍ സനല്‍ എന്നി ഐഎന്‍ടിയുസി നേതാക്കള്‍ക്കായാണ് തെരച്ചില്‍ ഊര്‍ജിതമാക്കിയത്. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവരും ഒളിവിലാണ്.

ഇന്ന് പുലര്‍ച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചത്. മിഥിലാജ് (30), ഹഖ് മുഹമ്മദ് (24), എന്നിവരാണ് മരിച്ചത്. ബൈക്കിലെത്തിയ സംഘമാണ് ഇരുവരെയും വെട്ടിയത്. മിഥിലാജ് വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് കലിങ്കുംമുഖം സ്വദേശിയുമാണ്. കൊലപാതകത്തില്‍ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സജീവ് എന്ന യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights Murder of DYFI activists; Search for two INTUC leaders

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top