കർണാടകയിൽ 2 മന്ത്രിമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കർണാടകയിൽ 2 മന്ത്രിമാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഗ്രാമവികസനപഞ്ചായത്ത് രാജ് മന്ത്രി കെ.എസ്. ഈശ്വരപ്പ, വനിതാശിശുവികസന മന്ത്രി ശശികല ജൊല്ലെ എന്നിവർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രി ഈശ്വരപ്പയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി ശശികല ജൊല്ലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.

ഞായറാഴ്ച മുതൽ അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു തുടങ്ങിയ മന്ത്രി ഈശ്വരപ്പ കൊവിഡ് ടെസ്റ്റിന് വിധേയനാവുകയും പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടുകയുമായിരുന്നുവെന്ന് മന്ത്രി ട്വീറ്റ് ചെയ്തു.

അതേസമയം, കൊവിഡ് ബാധിതനായ മന്ത്രി ഈശ്വരപ്പയ്ക്ക് വേഗം സുഖംപ്രാപിക്കാനും ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിയെത്താനും കഴിയട്ടെയെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ ആശംസിച്ചു.

Story Highlights – covid confirmed two more ministers in Karnataka

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top