ജെഇഇ മെയിൻ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ജെഇഇ മെയിൻ പരീക്ഷകൾക്ക് രാജ്യത്ത് ഇന്ന് തുടക്കം. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം തള്ളിയാണ് ഇന്ന് മുതൽ പരീക്ഷകൾ നടത്തുന്നത്.
രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷയും (നീറ്റ്) ഏപ്രിൽ ആദ്യവാരം നടത്താനിരുന്ന ജെ.ഇ.ഇ മെയിൻ പരീക്ഷയും നേരത്തെ മാറ്റി വയ്ക്കുകയായിരുന്നു. ഇതാണ് ഇന്ന് നടക്കുക. നീറ്റ് പരിക്ഷ ഈ മാസം 13 ന് നടക്കും.
അഡ്മിറ്റ് കാർഡുകൾ അടക്കം എല്ലാം വിതരണം ചെയ്തിട്ടുണ്ടെന്നും ആശങ്കയൊന്നും ആർക്കും വേണ്ടെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
Story Highlights – jee main exam begins today
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News