മധുര മീനാക്ഷി ക്ഷേത്രം 165 ദിവസങ്ങൾക്ക് ശേഷം തുറന്നു

അൺലോക്ക് നാലാം ഘട്ട ഇളവുകളുടെ ഭാഗമായി മധുര മീനാക്ഷി ക്ഷേത്രം ഭക്തർക്കായി തുറന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ച ക്ഷേത്രം 165 ദിവസത്തിന് ശേഷമാണ് തുറക്കുന്നത്. ക്ഷേത്രം തുറന്നതിന് പിന്നാലെ നിരവധി ഭക്തർ സാമൂഹിക അകലം പാലിച്ച് പ്രാർത്ഥന നടത്തി.

കൊവിഡ് പ്രോട്ടോക്കോളുകൾ പൂർണമായും പാലിച്ചാണ് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 10 വയസിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, 60 വയസിന് മുകളിലുള്ളവർ എന്നിവർക്ക് ക്ഷേത്രത്തിൽ പ്രവേനം അനുവദിക്കില്ല. ശ്രീകോവിലിന് അടുത്ത് എത്തും മുൻപ് ആളുകളുടെ താപനില പരിശോധിക്കുകയും ഹാൻഡ് സാനിറ്റൈസർ നൽകി കൈകൾ വൃത്തിയാക്കിയുമാണ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത്.

അതേസമയം, ഭക്തർക്ക് നിവേദ്യങ്ങളും തേങ്ങ, പഴങ്ങൾ, മാലകൾ എന്നിവ ക്ഷേത്രത്തിനുള്ളിൽ കൊണ്ടുവരാനും അനുവാദമില്ല.

Story Highlights – madhurameenakshi temple, re opend after 165

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top