‘ഇനിയും കൊല്ലും’; ഡിവൈഎഫ്ഐ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൊലവിളി മുഴക്കിയെന്ന് പരാതി

ഡിവൈഎഫ്ഐ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൊലവിളി മുഴക്കിയെന്ന് പരാതി. കോഴിക്കോട് മുക്കം മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി യൂസാരി മുഹമ്മദ് കുഞ്ഞാക്കയാണ് കൊലവിളി കമൻ്റുമായി രംഗത്തെത്തിയത്. ബബിൻ മുക്കം എന്ന ഡിവൈഎഫ്ഐ പ്രവർത്തകന്റെ പോസ്റ്റിലാണ് മുഹമ്മദ് കുഞ്ഞാക്ക കമൻ്റ് ചെയ്തത്.
Read Also : വെഞ്ഞാറമൂട് കൊലപാതക കേസ്; മൂന്ന് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി
വെഞ്ഞാറമൂട് ഇരട്ടക്കൊലയുമായി ബന്ധപ്പെട്ടായിരുന്നു ബബിൻ ഫേസ്ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിലാണ് ഇനിയും കൊല്ലുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കമൻ്റ് ചെയ്തത്. കമൻ്റിൻ്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേ സമയം യൂസാരി മുഹമ്മദ് കുഞ്ഞാക്ക എന്ന പ്രൊഫൈൽ ഇപ്പോൾ നീക്കം ചെയ്യപ്പെട്ടതായാണ് കാണുന്നത്.

വെഞ്ഞാറമൂട്ടിലെ കൊലപാതകവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ തുടക്കം പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിരുന്നു. പ്രതികളും കൊല്ലപ്പെട്ടവരും തമ്മില്‍ തേമ്പാമൂട് വച്ച് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. പ്രതികളായ സജീവ്, അജിത്ത്, ഷജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നില്‍ കടുത്ത മുന്‍വൈരാഗ്യമുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also : അക്രമം തുടരാനാണ് തീരുമാനിക്കുന്നതെങ്കില്‍ കണ്ണൂരില്‍ തിരിച്ചടിക്കുമെന്ന് കെ. സുധാകരന്‍
കഴിഞ്ഞ മെയ് 25 നും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ഇവര്‍ ആക്രമണം നടത്തിയിരുന്നു. ഈ കേസില്‍ അറസ്റ്റ് ചെയ്തതിന്റെ വൈരാഗ്യം പ്രതികളെ കുറ്റകൃത്യത്തിലേക്ക് നയിക്കുകയായിരുന്നു. കൊലയ്ക്കുള്ള ഗൂഢാലോചന നടന്നത് പുല്ലമ്പാറ മുത്തിക്കാവിലെ ഫാം ഹൗസിലാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ ആറ് പേരെ കസ്റ്റഡിയിലെടുത്തിരുന്നു.
Story Highlights – Youth Congress activist death threat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here