കൊല്ലത്ത് മുട്ടക്കച്ചവടം നടത്തുന്ന ശോഭയുടെ ദുരിത ജീവിതത്തിന് ആശ്വാസം; സാമ്പത്തിക സഹായവുമായി അമേരിക്കൻ മലയാളി

ദുരിത ജീവിതങ്ങളുടെ അകകാമ്പ് സമൂഹ മനസാക്ഷിയുടെ മുന്നിൽ എത്തിച്ച ട്വന്റിഫോർ പരമ്പര കാഴ്ചയ്ക്കപ്പുറം സംപ്രേഷണം ചെയ്ത വാർത്തയ്ക്ക് സഹായ ഹസ്തവുമായി അമേരിക്കയിൽ നിന്ന് ഒരു സുമനസ്. മുപ്പത് വർഷമായി കൊല്ലം ചിന്നക്കടയിൽ മുട്ടക്കച്ചവടം നടത്തുന്ന കാഴ്ചയ്ക്ക് പരിമിതി നേരിടുന്ന ശോഭയുടെ ദുരിതം ട്വന്റിഫോർ കഴിഞ്ഞ ദിവസം സംപ്രേഷണം ചെയ്തിരുന്നു. വാർത്ത കണ്ട് ശോഭയുടെ ജീവിതത്തിന് കൈത്താങ്ങായി എത്തിയിരിക്കുകയാണ് അമേരിക്കൻ മലയാളിയും കിംഗ്‌സ് ബിൽഡേഴ്‌സ് പ്രസിഡന്റുമായ സ്വപ്‌ന രാജൻ.

ശോഭയ്ക്ക് ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് സ്വപ്ന രാജനാണ് ശോഭയ്ക്ക് നൽകിയത്. ശോഭയ്ക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ഇൻസൈറ്റ് മീഡിയ സിറ്റി സീനിയർ മാനേജർ, ഉഷ ശ്രീകണ്ഠൻ കൈമാറിയത്. ‘ഗുഡ് മോണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ’ എന്ന പരിപാടിയിലാണ് തുക കൈമാറിയത്. ലൈവിലൂടെ സ്വപ്‌ന രാജനും അമേരിക്കയിൽ നിന്ന് ചേർന്നു.

ശോഭയുടെ ദുരിത ജീവിതത്തിന് ന്യൂയോർക്കിൽ തന്നെയുള്ള സജിയും സജനി എബ്രഹാമും അൻപതിനായിരം രൂപയും നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. ആ പണം ഉടൻ ശോഭയുടെ എക്കൗണ്ടിൽ എത്തും.

Story Highlights – Relief for the miserable life of Sobha, who sells eggs in Kollam; American Malayalee with financial assistance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top