എസ്‌ഐക്ക് എതിരെ പീഡനക്കേസ്; ഭീഷണപ്പെടുത്തി പീഡിപ്പിച്ചുവെന്ന് വീട്ടമ്മയുടെ പരാതി

എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്‌ഐക്ക് എതിരെ പീഡനക്കേസ്. എസ്‌ഐ ബാബു മാത്യുവിനെതിരെ കേസ് എടുത്തു. വീട്ടമ്മയെ ഒരു വർഷത്തോളം എസ്‌ഐ പീഡിപ്പിച്ചുവെന്നാണ് വിവരം. ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി.
Read Also : പാലത്തായി പീഡനക്കേസ്; അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ നിർദേശം
മുളന്തുരുത്തി പൊലീസ് ആണ് എസ്‌ഐക്ക് എതിരെ കേസെടുത്തത്.
മുളന്തുരുത്തി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് കേസ്. വാഹന പരിശോധനയുടെ പിഴ അടക്കാനെത്തിയ വീട്ടമ്മയുമായി ബാബു സൗഹൃദം സ്ഥാപിച്ചു. അതിനുശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.
ആദ്യ പീഡനത്തിനുശേഷം വിവരം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷമായി പീഡിപ്പിക്കുന്നുവെന്നും വീട്ടമ്മ മൊഴി നൽകി. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ മുളന്തുരുത്തി സിഐ റിപ്പോർട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയിട്ടുണ്ട്.
പൊലീസ് കേസെടുത്തതോടെ എസ്ഐ ബാബു മാത്യു ഒളിവിലാണ്. വ്യാജ മദ്യസംഘത്തിൽ നിന്ന് പണം വാങ്ങി കേസൊതുക്കാൻ ശ്രമിച്ച സംഭവത്തിൽ സസ്പൻഷനിലായിരുന്ന ബാബു മാത്യു ഒരു മാസം മുൻപാണ് സർവീസിൽ തിരികെ കയറിയത്.
Story Highlights – sexual abuse, police man
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here