യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ആരോപണം

തിരുവനന്തപുരം മണക്കാട്ട് യൂത്ത് കോൺഗ്രസ് നേതാവ് ലീനയുടെ വീടിന് നേരെ ആക്രമണം. വീടിന്റെ ജനൽ ചില്ലുകൾ തകർത്തു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

Read Also : ‘ഇനിയും കൊല്ലും’; ഡിവൈഎഫ്ഐ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൊലവിളി മുഴക്കിയെന്ന് പരാതി

ആക്രമണത്തിന് പിന്നിൽ സിപിഐഎം- ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് ലീന ആരോപിച്ചു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ഉറങ്ങുകയായിരുന്ന ലീനയ്ക്കും മകനും സംഭവത്തിൽ സാരമായ പരുക്കുണ്ട്. ആക്രമികൾ രക്ഷപ്പെട്ടു. വെഞ്ഞാറമൂട് കൊലപാതകത്തിന് ശേഷം കോൺഗ്രസ് ഓഫീസുകൾക്കും കൊടിമരങ്ങൾക്കും നേരെ വലിയ രീതിയിലുള്ള ആക്രമണമാണ് ഉണ്ടാകുന്നത്.

Story Highlights attack against youth congress leaders house

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top