യുവേഫ നേഷൻസ് ലീഗിന് ഇന്ന് കിക്കോഫ്: ഉദ്ഘാടന മത്സരം ലാത്വിയ-അണ്ടോറ; ജർമനി-സ്പെയിൻ മത്സരം പുലർച്ചെ

uefa nations league today

യുവേഫ നേഷൻസ് ലീഗിൻ്റെ രണ്ടാം പതിപ്പിന് ഇന്ന് കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 9.30ന് ലാത്വിയ അണ്ടോറ മത്സരത്തോടെയാണ് ലീഗ് ആരംഭിക്കുക. രണ്ട് വർഷം മുൻപ് ഒരു പരീക്ഷണം എന്ന നിലയിൽ തുടങ്ങിയ നേഷൻസ് ലീഗിൽ 55 ടീമുകളാണ് പങ്കെടുക്കുന്നത്. നാളെ പുലർച്ചെ 12.15ന് മുൻ ലോക ചാമ്പ്യന്മാരായ ജർമനിയും സ്പെയിനും ഏറ്റുമുട്ടും. 2019 നവംബറിനു ശേഷം ഇതാദ്യമായാണ് രാജ്യാന്തര ടീമുകൾ കളത്തിലിറങ്ങുന്നത്. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അടക്കം മാറ്റിവച്ചിരുന്നു.

Read Also : പോഗ്ബക്ക് കൊവിഡ്; നേഷൻസ് ലീഗിൽ ദേശീയ ടീമിനായി കളിക്കില്ല

എ, ബി, സി, ഡി ലീഗുകളിലായി 55 ടീമുകൾ പരസ്പരം പോരടിക്കും. കഴിഞ്ഞ സീസണിൽ ബി ലീഗിൽ ഒന്നാമതെത്തിയവർക്ക് എ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. കഴിഞ്ഞ സീസണിൽ എ ലീഗിൽ 12 പേർ ഉണ്ടായിരുന്നെങ്കിൽ ഈ സീസണിൽ അത് 16 ആയി. എ, ബി ലീഗുകളിലാണ് കരുത്തർ ഉൾപ്പെട്ടിരിക്കുന്നത്.

ലീഗ്​ എയിലെ ടീമുകൾ

ഗ്രൂപ്​ 1: നെതർലൻഡ്​സ്​, ഇറ്റലി, ബോസ്​നിയ, പോളണ്ട്​

ഗ്രൂപ് 2: ഇംഗ്ലണ്ട്​, ബെൽജിയം, ഡെന്മാർക്​, ഐസ്​ലൻഡ്​

ഗ്രൂപ്​ 3: പോർചുഗൽ, ഫ്രാൻസ്​, സ്വീഡൻ, ക്രൊയേഷ്യ

ഗ്രൂപ്​ 4: സ്വിറ്റ്​സർലൻഡ്​, സ്​പെയിൻ, യുക്രെയ്​ൻ, ജർമനി

ലീഗ്​ ബിയിലെ ടീമുകൾ

ഗ്രൂപ്​ 1: ഒാസ്​ട്രിയ, നോർവേ, നോ. അയർലൻഡ്​, റുമേനിയ

ഗ്രൂപ്​ 2: ചെക്ക്​ റിപ്പബ്ലിക്​, സ്​കോട്​ലൻഡ്​, സ്​ലോവാക്യ, ഇസ്രായേൽ

ഗ്രൂപ്​ 3: റഷ്യ, സെർബിയ, തുർക്കി, ഹംഗറി

ഗ്രൂപ്​ 4: വെയ്​ൽസ്​, ഫിൻലൻഡ്​, അയർലൻഡ്​, ബൾഗേറിയ.

2018-19 കാലയളവിൽ നടന്ന പ്രഥമ സീസണിൽ പോർചുഗലാണ്​ ചാമ്പ്യന്മാർ ആയത്. ഫൈനലിൽ നെതർലൻഡ്​സിനെ 1-0ത്തിനാണ്​ ഇവർ തോൽപിച്ചത്​.

Story Highlights UEFA nations league starts today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top