വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; ഒരാൾ കൂടി പിടിയിൽ

venjaramoodu murder one held

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിലായി. മദപുരം ഉണ്ണിയാണ് ഇപ്പോൾ പൊലീസ് പിടിയിലായിരിക്കുന്നത്. ഇയാൾ മുഖ്യപ്രതിയാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് പൊലീസ് സംശയിക്കുന്നയാളാണ് മദപുരം ഉണ്ണി. ഐഎൻടിയുസി പ്രാദേശിക നേതാവായ ഇയാൾ സംഭവത്തിനു ശേഷം ഒളിവിലായിരുന്നു. മദപുരത്തെ ഒരു മലയുടെ മുകളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു.

Read Also : വെഞ്ഞാറമ്മൂട് ഇരട്ടക്കൊല ആസൂത്രിതം; കോൺഗ്രസ് ഉന്നത നേതാക്കൾക്ക് പങ്കെന്ന് കോടിയേരി ബാലകൃഷ്ണൻ

സംഭവത്തിൻ്റെ ഗൂഢാലോചനയിലടക്കം ഉണ്ണിക്ക് പങ്കുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. പ്രതികൾക്ക് രക്ഷപെടാൻ സൗകര്യം ഒരുക്കിക്കൊടുത്തതിലും ഇയാൾക്ക് പങ്കുണ്ടെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഇതോടെ വെഞ്ഞാറമൂട് ഇരട്ട കൊലപാതകക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.

ഓഗസ്റ്റ് 31ന് പുലർച്ചെയായിരുന്നു തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ കൊലപാതകം നടന്നത്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകരായ മിഥിലാജ് (30) വെമ്പായം സ്വദേശിയും ഹഖ് മുഹമ്മദ് (24) കലിങ്കുംമുഖം സ്വദേശിയുമാണ്. ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്‌മോർട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ട്.

Story Highlights venjaramoodu murder one more held

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top