‘കോലിയെ പുകഴ്ത്തുന്നതിൽ എന്താണ് തെറ്റ്? അങ്ങനെയൊരു താരം വേറെയുണ്ടോ?; വിമർശകരോട് പ്രതികരിച്ച് ഷൊഐബ് അക്തർ

ഇന്ത്യൻ നായകൻ വിരാട് കോലിയെയും ഓപ്പണർ രോഹിതിനെയും പുകഴ്ത്തുന്നതിൽ എന്താണ് തെറ്റെന്ന് മുൻ പാക് പേസർ ഷൊഐബ് അക്തർ. ഇരു താരങ്ങളെയും പുകഴ്ത്തിയ അക്തറിനെതിരെ പാക് ആരാധകർ രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയായാണ് മുൻ പേസർ രംഗത്തെത്തിയത്.
Read Also : ബാബർ അസം കെട്ടഴിഞ്ഞ പശുവിനെപ്പോലെ; വിമർശനവുമായി ഷൊഐബ് അക്തർ
“ഇന്ത്യൻ താരങ്ങളെയും വിരാട് കോഹ്‌ലിയെയും പുകഴ്ത്തുന്നതിൽ എന്താണ് തെറ്റ്? വിരാട് കോലിയെപ്പോലെ മികച്ച ഒരു താരം പാകിസ്താനിലുണ്ടോ? ലോകത്തിൽ എവിടെയെങ്കിലും ഉണ്ടോ? കോലിക്ക് ഇപ്പോൾ 70 രാജ്യാന്തര സെഞ്ചുറികളുണ്ട്. ഇപ്പോൾ രാജ്യാന്തര ക്രിക്കറ്റിൽ ഇത്രയധികം സെഞ്ചുറികൾ മറ്റാർക്കെങ്കിലും ഉണ്ടോ? ഇന്ത്യക്കായി എത്ര പരമ്പരകളാണ് അദ്ദേഹം വിജയിച്ചത്. ഇതൊക്കെ വിചിത്രമാണ്. അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്ന് എല്ലാവർക്കും അറിയാം. കോലിയും രോഹിതും എല്ലായ്പ്പോഴും മികച്ച പ്രകടനം നടത്തുന്നുണ്ട്.”- അക്തർ പറഞ്ഞു.
“ഇത്തരം കാര്യങ്ങൾക്ക് എന്തിനാണ് ആളുകൾ സമനില വിട്ട് പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്നെ വിമർശിക്കുന്നവർ ആദ്യം കണക്കുകൾ പരിശോധിക്കട്ടെ. ഇന്ത്യൻ താരമായതുകൊണ്ട് അദ്ദേഹത്തിനെതിരെ മനസിൽ വൈരം സൂക്ഷിക്കണമെന്നും പുകഴ്ത്താൻ പാടില്ലെന്നുമാണോ ഇത്തരക്കാർ ശഠിക്കുന്നത്?”- അക്തർ കൂട്ടിച്ചേർത്തു.
Story Highlights – Why shouldn’t I praise Virat and Rohit Shoaib Akhtar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here