Advertisement

തലശേരിയിൽ ബോംബ് സ്‌ഫോടനം

September 4, 2020
Google News 1 minute Read

കണ്ണൂർ തലശേരിയിൽ ബോംബ് സ്‌ഫോടനം. പൊന്ന്യത്താണ് സംഭവം. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഒരാളഉടെ രണ്ട് കൈകളും അറ്റതായാണ് വിവരം. ഇദ്ദേഹത്തെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ബോംബ് നിർമാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം. മാഹി സ്വദേശിയായ റെനീഷിന്റെയാണ് രണ്ട് കൈകളും അറ്റത്. പരുക്കേറ്റ മറ്റൊരാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Story Highlights Bomb blast, kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here