കൊവിഡ് സെന്ററിൽ നിന്ന് തടവു ചാടി; പശുവിനെ മോഷ്ടിക്കുന്നതിനിടെ പൊലീസ് പിടിയിൽ

കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് തടവുചാടിയ കൊവിഡ് രോഗിയെ പശുവിനെ മോഷ്ടിക്കുന്നതിനിടെ പൊലീസ് പിടികൂടി. കണ്ണൂർ അഞ്ചരക്കണ്ടിയിലാണ് സംഭവം. കാസർഗോഡ് മാങ്ങാട് കൂളിക്കുന്ന് സ്വദേശി റംസാൻ സൈനുദ്ദീനെയാണ് ബദിയടുക്ക പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 24-നാണ് അഞ്ചരക്കണ്ടിയിലെ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് ഇയാൾ തടവുചാടിയത്. അന്ന് മുതൽ ഇയാൾക്കായി പൊലീസ് തെരച്ചിൽ നടത്തി വരികയായിരുന്നു ഇതിനിടെയാണ് ബദിയടുക്ക പ്രദേശത്ത് നിന്ന് പശുവിനെ മോഷ്ടിക്കുന്നതിനിടയിൽ ഇയാളെ പിടികൂടിയത്. നേരത്തെ മറ്റൊരു കേസിൽ റിമാൻഡ് പ്രതിയായി കൊവിഡ് നിരീക്ഷണത്തിലിരിക്കെ ഇയാൾ കണ്ണൂർ തോട്ടടയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ നിന്ന് തടവ് ചാടിയിരുന്നു. അതിന് ശേഷം പിടികൂടിയപ്പോഴാണ് ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ലോറി മോഷണമടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
Story Highlights – Covid cell, kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here