റോഡരികില്‍ തള്ളിയ നായ്ക്കുട്ടികള്‍ക്ക് തുണയായ് പൊലീസ്

റോഡരികില്‍ തള്ളിയ ഇരുപത് ദിവസം മാത്രം പ്രായമായ മൂന്ന് നായ്ക്കുട്ടികള്‍ക്ക് മെഡിക്കല്‍കോളജ് പൊലീസ് തുണയായി. തൊണ്ടയാട് മേല്‍പാലത്തിനുതാഴെ രാമനാട്ടുകര റോഡരികില്‍ സിമന്റ് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചനിലയിലായിരുന്നു നായ്ക്കുട്ടികള്‍.
ചാക്കുകെട്ട് ഇളകുന്നത് ശ്രദ്ധയില്‍പ്പെട്ട ടാക്‌സിഡ്രൈവര്‍ മെഡിക്കല്‍കോളജ് പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് എസ്‌ഐ ടി.വി. ധനഞ്ജയദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പുഴുവരിച്ച ചാകാറായ നായ്ക്കുട്ടികളാണെന്ന് മനസിലായത്.
പുറത്തുള്ള മുറിവില്‍ പുഴുവരിച്ച നിലയിലായിരുന്നു. അവശരായ നായ്കുട്ടികള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ മരുന്നും പാലും നല്‍കുകയും ചെയ്തു. ഹെവന്‍ ഓഫ് വോയ്‌സ്‌ലെസ് സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ നായ്ക്കുട്ടികളുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുത്തിട്ടുണ്ട്.
Story Highlights – kerala police