ഇന്ത്യ – ചൈന പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച തുടങ്ങി

അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ – ചൈന പ്രതിരോധ മന്ത്രിമാരുടെ കൂടിക്കാഴ്ച തുടങ്ങി. മോസ്‌കോയിലെ ഉച്ചകോടിക്കിടെയാണ് കൂടിക്കാഴ്ച. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയ്ക്കായി ചൈനീസ് പ്രതിരോധമന്ത്രി അനുവാദം തേടുകയായിരുന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ചൈനീസ് പ്രതിനിധിക്ക് ചര്‍ച്ച നടത്താമെന്നായിരുന്നു ഇന്ത്യയുടെ ആദ്യ നിലപാട്. എന്നാല്‍ രണ്ടാമതും ആവശ്യം ഉയര്‍ന്നതോടെയാണ് പ്രതിരോധ മന്ത്രിമാര്‍ തമ്മിലുള്ള ചര്‍ച്ച യാഥാര്‍ത്ഥ്യമായിരിക്കുന്നത്. നിയന്ത്രണ രേഖയുടെ തത്സ്ഥിതി മാറ്റാനുള്ള ശ്രമം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന നിലപാടാകും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ഉയര്‍ത്തുക. ഇനി അത്തരത്തിലൊരു നീക്കമുണ്ടായാല്‍ അതിനെ എതിര്‍ക്കുമെന്നും അറിയിച്ചിക്കും.

Story Highlights Rajnath Singh, China Defence Minister Meet

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top