കോഴിക്കോട് ജില്ലയില്‍ തീരദേശ മേഖലകളില്‍ കൊവിഡ് വ്യാപനം കൂടുന്നു: മുഖ്യമന്ത്രി

കോഴിക്കോട് ജില്ലയില്‍ തീരദേശമേഖലകളിലാണ് രോഗവ്യാപനം കൂടുതലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്‍പത് ക്ലസ്റ്ററുകളുള്ളതില്‍ അഞ്ചെണ്ണവും തീരദേശത്താണ്. ചോറോട്, വെള്ളയില്‍, മുഖദാര്‍, കടലുണ്ടി മേഖലകളിലാണ് രോഗവ്യാപനം കൂടിവരുന്നത്. കടലുണ്ടിയില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 70 പേര്‍ക്ക് രോഗം ബാധിച്ചു. രോഗപരിശോധനയ്ക്ക് ചില പ്രദേശങ്ങളില്‍ ആളുകള്‍ വിമുഖത കാണിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

വയനാട് ജില്ലയില്‍ മേപ്പാടി ചൂരല്‍മല ക്ലസ്റ്ററില്‍ രോഗികള്‍ വര്‍ധിച്ചു വരികയാണ്. 858 പേരെ പരിശോധിച്ചതില്‍ 70 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായ വാളാട് കേസുകള്‍ കുറഞ്ഞു വരുന്നുണ്ട്. ഇവിടെ 5065 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 347 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid, coastal areas, Kozhikode district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top