ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട് അനുസരിച്ചായിരിക്കും ഇടതുമുന്നണി പ്രവേശനം: മുഖ്യമന്ത്രി

ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട് അനുസരിച്ചായിരിക്കും ഇടതുമുന്നണി പ്രവേശനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ കൂടുതല്‍ പറയാന്‍ താന്‍ അശക്തനാണ്. സര്‍ക്കാരിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കാനുള്ള കെപിസിസി പ്രസിഡന്റിന്റെ നിര്‍ദ്ദേശം കലാപ ആഹ്വാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയോടെ ജോസ് കെ. മാണി വിഭാഗമാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എം എന്നു വ്യക്തമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യുഡിഎഫില്‍ നിന്നും പുറത്താക്കിയശേഷം രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു വോട്ടു ചെയ്യില്ലെന്ന് നിലപാടെടുത്തു. ഇതു എല്‍ഡിഎഫിനു സന്തോഷമുള്ള കാര്യമാണ്. അതിനപ്പുറം അവര്‍ നിലപാട് എടുത്തിട്ടില്ല.
ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നിര്‍ദ്ദേശം കലാപ ആഹ്വാനമാണ്. കൊവിഡ് കാലത്ത് ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ആശങ്ക അറിയിക്കില്ല. ലഹരികടത്ത് കേസില്‍ കേന്ദ്ര ഏജന്‍സി അറിയിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Story Highlights – Jose K Mani, cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here