കോട്ടയം ജില്ലയില്‍ നാലു വ്യവസായശാലകള്‍ കൊവിഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചു

kottayam covid

കോട്ടയം ജില്ലയില്‍ നാലു വ്യവസായ ശാലകള്‍ കൊവിഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ സമ്പര്‍ക്ക വ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ജില്ലയില്‍ ദിവസം ശരാശരി 1500 പേരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ആലപ്പുഴയിലെ ക്ലസ്റ്ററുകളിലെല്ലാം സമ്പര്‍ക്കപ്പട്ടിക തയാറാക്കി ആന്റിജന്‍ പരിശോധനയിലൂടെ രോഗനിര്‍ണയം നടത്തി ആവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആന്റിജന്‍ പരിശോധനയ്ക്കായി രണ്ടു കോടി 80 ലക്ഷം രൂപ ചെലവഴിച്ച് 50,000 ആന്റിജന്‍ ടെസ്റ്റ് കിറ്റുകളും 23 കിയോസ്‌ക്കുകളും ജില്ല പഞ്ചായത്ത് സ്ഥാപിച്ചു.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 190 ലധികം ജീവനക്കാര്‍ ക്വാറന്റീനില്‍ പോയിരുന്നു. അത്യാഹിത വിഭാഗം, ഹൃദ്രോഗ വിഭാഗം, ട്രോമാ ഐസിയു, കാര്‍ഡിയാക് ഐസിയു, ലേബര്‍ റൂം, പീഡിയാട്രിക് ഐസിയു എല്ലാ വിഭാഗത്തിലെയും വാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടര്‍ച്ചയായി മരുന്ന് കഴിക്കുന്ന രോഗികള്‍ക്ക് രണ്ടു മാസം വേണ്ട മരുന്നുകള്‍ ഒപി ഫാര്‍മസിയില്‍ നിന്ന് നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights Kottayam district Covid Institutional Clusters

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top