സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ത്തിയത് കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് ഐബി

സ്വപ്ന സുരേഷിന്റെ മൊഴി ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന് ഇന്റലിജന്‍സ് ബ്യൂറോ. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്റെ മൊബൈലില്‍ ചിത്രീകരിച്ച മൊഴിയാണ് പുറത്ത് വന്നതെന്ന് ചൂണ്ടിക്കാട്ടി ഐബി കസ്റ്റംസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. പിടിക്കപ്പെടാതിരിക്കാന്‍ മൊബൈല്‍ ഫോണ്‍ ബ്ലൂ ടൂത്ത് സംവിധാനം ഉപയോഗിച്ചാണ് മൊഴി കൈമാറിയതെന്നും ഐബിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വപ്ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയില്‍ മൂന്ന് പേജുകള്‍ മാത്രമാണ് പുറത്തായത്. ബിജെപിയെ രാഷ്ട്രീയ പ്രതിരോധത്തിലാക്കിയ മൊഴി പുറത്ത് വന്നതിന് പിന്നില്‍ ഒരു വിഭാഗം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന ഉള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് മൊഴി പുറത്ത് വിട്ടതെന്നാണ് ഇന്റലിജന്‍സ് ബ്യൂറോ കണ്ടെത്തിയിരിക്കുന്നത്. സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയ മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാളാണ് മൊഴി മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നാണ് കണ്ടെത്തല്‍. പുറത്ത് വന്ന മൊഴി ഡിജിറ്റല്‍ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് കസ്റ്റംസ് ഉദ്യേഗസ്ഥന്റെ പങ്ക് വ്യക്തമായത്. സ്വപ്നയുടെ മൊഴിയെടുത്ത ദിവസം തന്നെ മൊഴിപകര്‍പ്പിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ ഉദ്യോഗസ്ഥന്‍ പകര്‍ത്തിയിരുന്നു. പിന്നീട് ബ്ലൂടുത്ത് സംവിധാനം ഉപയോഗിച്ച് ഭാര്യയുടെ മൊബൈല്‍ ഫോണിലേയ്ക്ക് മൊഴി മാറ്റുകയും ഇത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കുകയും ചെയ്തു എന്നാണ് ഐബി കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ബ്യൂറോ കസ്റ്റംസ് പ്രിവിന്റീവ് കമ്മീഷണര്‍ സുമിത് കുമാറിന് കൈമാറി. മൊഴി ചോര്‍ത്തിയ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടിയുണ്ടാക്കുമെന്നാണ് സൂചന.
Story Highlights – swapna’s statement was leaked by a customs officer; IB
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here