Advertisement

തേക്കടിയിലെ നിർത്തിവച്ച ബോട്ടിംഗ് പുനരാരംഭിച്ചു

September 6, 2020
Google News 2 minutes Read

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവച്ച തേക്കടിയിലെ ബോട്ടിംഗ് പുനരാരംഭിച്ചു. 5 മാസങ്ങൾക്ക് ശേഷമാണ് തേക്കടി തടാകത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ബോട്ടിംഗ് ആരംഭിച്ചത്. ദിവസേന 2 സർവീസുകൾ നടത്തുന്നത്.

കാനനഭംഗി ആസ്വദിച്ച് തേക്കടി തടാകത്തിലൂടെയുള്ള ബോട്ടിംഗ് സഞ്ചാരികൾക്ക് മറക്കാനാവാത്ത അനുഭവമാണ്. പ്രകൃതിയുടെ മനോഹാരിതയ്ക്കു പുറമെ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യവും യാത്രയിൽ ശ്രദ്ധേയമാണ്. കൊവിഡ് പ്രതിസന്ധിയിൽ നിർത്തി വെച്ച ബോട്ടിംഗിന് വീണ്ടും ആരംഭിച്ചു.

ദിവസവും രാവിലെ 9:30 നും, ഉച്ചയ്ക്കുശേഷം 3.30 നുമായി 2 സർവീസുകളാണ് ഉണ്ടാകുക. സഞ്ചാരികളുടെ എണ്ണം 50 ശതമാനമായി കുറച്ചതോടെ ബോട്ട് ചാർജ് 250 ൽ നിന്ന് 385 ആയി ഉയർത്തി. എൻട്രൻസ് പാസും ബസ് ചാർജും ആനുപാതികമായി വർധിപ്പിച്ചു. ബോട്ടിംഗ് ആരംഭിച്ചത് ടൂറിസം മേഖലയ്ക്ക് ഉണർവാകുമെന്നാണ് പ്രതീക്ഷ. കൊവിഡ് കാലത്തിനു ശേഷം ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്നാണ് വനം വകുപ്പിന്റെ നിലപാട്. ടൂറിസം വീണ്ടും ആരംഭിച്ചതോടെ തേക്കടിയിലെ റിസോർട്ടുകളും സജീവമായി തുടങ്ങി.

Story Highlights boating restart thekkady

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here