യോർക്‌ഷെയറിൽ വെച്ച് വംശഹത്യ നേരിട്ടിട്ടുണ്ടെന്ന് അസീം റഫീഖ്; താരം മോശം വ്യക്തിയെന്ന് ലീഗ് ചെയർമാൻ

ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ് യോർക്‌ഷെയറിനെതിരെ ഗുരുതര ആരോപണവുമായി ഇംഗ്ലണ്ട് ക്രിക്കറ്റർ അസീം റഫീഖ്. യോർക്‌ഷെയറിൽ വെച്ച് വംശീയാധിക്ഷേപം നേരിട്ടിട്ടുണ്ടെന്നാണ് അസീം റഫീഖ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. നിരന്തരമായ വംശഹത്യ കാരണം ആത്മഹത്യ ചെയ്യാൻ തോന്നിയിരുന്നു എന്നും പാകിസ്താനിൽ ഇന്ന് ഇംഗ്ലണ്ടിലേക്ക് കുടിയേറിയ ഈ 29കാരൻ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ അസീമിൻ്റെ ആരോപണങ്ങൾക്ക് യോർക്‌ഷെയർ ലീഗ് ചെയർമാൻ മറുപടി പറഞ്ഞിരിക്കുകയാണ്. അസീം റഫീഖ് മോശം വ്യക്തിയാണെന്നും ഇടപഴകാൻ വളരെ ബുദ്ധിമുട്ടായിരുന്നു എന്നും ചെയർമാൻ റോജർ പഹ് തൻ്റെ ബ്ലോഗിൽ കുറിച്ചു.
Read Also : റെയ്നക്ക് പിന്നാലെ ഹർഭജനും ഐപിഎലിൽ നിന്ന് പിന്മാറി
“യോർക്‌ഷെയറിൽ വെച്ച് വംശഹത്യ നേരിടേണ്ടി വന്നിരുന്നുവെന്ന് ഇന്നലെ അസീം റഫീഖ് ആരോപിച്ചതായി വായിച്ചു. ഇക്കാര്യത്തിൽ അഭിപ്രായം പറയാൻ എനിക്ക് ബാധ്യതയില്ല. പക്ഷേ, അയാൾ അങ്ങനെ പറഞ്ഞു എന്നത് എന്നെ ആശ്ചര്യപ്പെടുത്തുന്നില്ല. അമ്പയർ എന്ന നിലയിലും അഡ്മിനിസ്ട്രേറ്റർ എന്ന നിലയും അസീമുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. അയാളുമായി ഇടപഴകാൻ വളരെ ബുദ്ധിമുട്ടാണ്. തീരെ മര്യാദയില്ലാത്തവനും ബഹുമാനിക്കാത്തവനുമാണ്. അഞ്ച് വർഷത്തെ ലീഗ് ചരിത്രത്തിൽ ഈ താരവുമായി മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടായിരുന്നത്. 2016ൽ മറ്റ് ചില അമ്പയർമാർക്കും ഒരു ക്ലബിനും അസീനുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഞാൻ മതവിശ്വാസിയല്ല. പക്ഷേ, ഇവിടെ ഒരു ബൈബിൾ വാചകം ഏറെ പ്രസക്തമാണ്, ‘വിതച്ചതേ കൊയ്യൂ”- റോജർ കുറിച്ചു.
ക്ലബിനെതിരെ ഗുരുതര ആരോപണങ്ങളാണ് റഫീഖ് ഉന്നയിച്ചത്. ഡ്രസിംഗ് റൂമിൽ വെച്ച് പരസ്യമായി പലതവണ താൻ വംശഹത്യക്കിരയായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. താൻ വ്യക്തിപരമായി തകർന്നു നിന്ന സമയത്ത് കരാറിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങൾക്കു പിന്നാലെ ക്ലബ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
കഴിവുറ്റ ഓഫ് ബ്രേക്ക് ബൗളരായിരുന്നു റഫീഖ്. ഇംഗ്ലണ്ട് അണ്ടർ-15, 19 ടീമുകളെ നയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെ നയിക്കുന്ന ആദ്യ ഏഷ്യൻ വംശജൻ കൂടിയാണ് റഫീഖ്. യോർക്‌ഷെയറിനെയും നയിച്ചിട്ടുള്ള താരം ക്ലബ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ്.
Story Highlights – Yorkshire South Premier League chairman launches verbal attack on Azeem Rafiq after racism allegations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here