Advertisement

ചട്ടമ്പി സ്വാമി ജനിച്ചതെന്ന് കരുതപ്പെടുന്ന ഗൃഹം സംരക്ഷിക്കണമെന്ന് ആവശ്യം

September 7, 2020
Google News 1 minute Read

കേരള നവോത്ഥാനത്തിൽ നിർണായക പങ്ക് വഹിച്ച ചരിത്ര പുരുഷനാണ് ചട്ടമ്പി സ്വാമി. അദ്ദേഹം ജനിച്ചത് തിരുവനന്തപുരം മലയിൻകീഴുള്ള പോനിയത്ത് വീട്ടിലെന്നാണ് ചരിത്രം. എന്നാൽ നവോത്ഥാന നായകന്‍റെ നാലാം തലമുറയിൽ പെട്ടവരുടെ കൈവശമുള്ള മലയിൻകീഴ് മച്ചേലെ ഈ വീട് ഇന്നും അനാഥമായി കിടക്കുന്നു.

കുട്ടിക്കാലത്ത് കണ്ണമ്മൂലയിലെ പിതാവിന്റെ വീട്ടിൽ എത്തുന്നത് വരെ അദ്ദേഹം ഇവിടെയാണ് താമസിച്ചിരുന്നത്. ഓലയും മൺകട്ടയും കൊണ്ടുള്ള ഈ വീട് അടുത്തിടെ ഷീറ്റ് മേഞ്ഞെങ്കിലും നാശത്തിന്റെ വക്കിലാണ്. പോനിയത്ത് വീട് ചട്ടമ്പിസ്വാമിയുടെ സ്മാരകമായി നിലനിർത്തി സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക വകുപ്പിന് നിവേദനം നൽകിയതായി സ്ഥലം എംഎൽഎ ഐ ബി സതീഷ് പറഞ്ഞു.

Read Also : ശ്രീ ചട്ടമ്പി സ്വാമി പുരസ്‌കാരം രമേശ് ചെന്നിത്തലയ്ക്ക്

ചട്ടമ്പി സ്വാമി നടത്തിയ നവോത്ഥാന മുന്നേറ്റങ്ങളെ കുറിച്ച് പുതിയ തലമുറയ്ക്ക് അവബോധം സൃഷ്ടിക്കാൻ ഇവിടെ പഠന കേന്ദ്രം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. മലയിൻകീഴ് – പള്ളിച്ചൽ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മച്ചേൽ തീർത്തും ഒരു കർഷക ഗ്രാമം കൂടിയാണ്. പോനിയത്ത് വീടിനോട് ചേർന്ന് ചെറിയ കാവും പൂർവ്വികരുടെ അസ്ഥിത്തറയും കുളത്തിന്റെ ശേഷിപ്പുകളും ഇന്നും കാണാനാവും. സ്വാമികളുടെ നാലാം തലമുറയിൽ പെട്ടവരുടെ കൈവശമുള്ള വീട് വർഷങ്ങളായി അടഞ്ഞുകിടക്കുകയാണ്. അതേസമയം സ്വാമിയുടെ ജന്മസ്ഥലവുമായി ബന്ധപ്പെട്ട തർക്കം ഇപ്പോഴും നിലനിൽക്കുകയാണ്.

Story Highlights chattambi swami, trivandrum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here